ശാസ്ത്രോത്സവം  2017
ശാസ്ത്രോത്സവം  2017
മട്ടന്നൂര്‍ ഉപജില്ല
മട്ടന്നൂര്‍ ഉപജില്ല          അനന്തവും അജ്ഞാതവുമായ പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ ജിജ്ഞാസയ്ക്ക് അവന്റെ പ്രാരംഭചിരത്രത്തോളം തന്നെ പഴക്കമുണ്ട്. കാലത്തിനും ദേശത്തിനും അതീതമായ പ്രപ‍ഞ്ച നിഗൂഢതകള്‍ ഇന്നും അനാവരണം ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണവും മറ്റനേകകോടി നക്ഷത്രങ്ങളിലെ ജീവല്‍സാന്നിധ്യവും ഇന്നും ഒരു പ്രഹേളികയായി തുടരുന്നു.

          അതിരുകളില്ലാത്ത നിഗൂഢതകളെക്കുറിച്ചുള്ള അന്വേഷണ ത്വരയാണ് എല്ലാ ശാസ്ത്രനേട്ടങ്ങളുടേയും അടിസ്ഥാനം. തലമുറകളിലൂടെ കൈമാറി ലഭിച്ച ഈ സുന്ദരഭൂമി പാരിസ്ഥിതികമായി കോട്ടങ്ങളൊന്നും വരുത്താതെ സുരക്ഷിതമായി, വരും തലമുറയ്ക്ക് ഏല്‍പ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കും ഉണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള മാനവപുരോഗതിയും, വിദ്യര്‍ത്ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുകയും ചെയ്യുകയെന്നതാണ് ശാസ്ത്രമേളകളുടെ ആത്യന്തികമായ ലക്ഷ്യം.

          മട്ടന്നൂര്‍ ഉപജില്ലാ ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള 2017 നവംബര്‍ 1,2 ബുധന്‍, വ്യാഴം ദിവസങ്ങളിലായി മാലൂര്‍ ജി.എച്ച്.എസ്.എസിലും പനമ്പറ്റ ‍യു.പി. സ്കൂളിലുമായി നടത്തപ്പെടുന്നു. ഏവരുടെയും മഹനീയ സാനിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,എ.പി. അംബിക
എ.ഇ.ഒ. മട്ടന്നൂര്‍ ഉപജില്ല.സുനില്‍ കരിയാടന്‍
ജനറല്‍ കണ്‍വീനര്‍, ജി.എച്ച്.എസ്.എസ്.മാലൂര്‍

രജിസ്ട്രേഷന്‍
ഒക്ടോബര്‍ 31 ന് ചൊവ്വാഴ്ച
രാവിലെ 10 മണിക്ക്
ജി. എച്ച്. എസ്.എസ്. മാലൂരില്‍
സയന്‍സ് ശാസ്ത്രമേള
നവംബര്‍ 1 ന് ബുധനാഴ്ച
രാവിലെ 10 മണിക്ക്
പനമ്പറ്റ ന്യൂ യു.പി. സ്കൂളില്‍
പ്രവൃത്തി പരിചയ മേള
നവംബര്‍ 1 ന് ബുധനാഴ്ച
രാവിലെ 10 മണിക്ക്
ജി. എച്ച്. എസ്.എസ്. മാലൂരില്‍
സാമൂഹ്യശാസ്ത്ര മേള
നവംബര്‍ 2 ന് വ്യാഴാഴ്ച
രാവിലെ 10 മണിക്ക്
ജി. എച്ച്. എസ്.എസ്. മാലൂരില്‍
ഗണിതശാസ്ത്ര മേള
നവംബര്‍ 2 ന് വ്യാഴാഴ്ച
രാവിലെ 10 മണിക്ക്
ജി. എച്ച്. എസ്.എസ്. മാലൂരില്‍
ഐ.ടി. മേള
നവംബര്‍ 2 ന് വ്യാഴാഴ്ച
രാവിലെ 10 മണിക്ക്
ജി. എച്ച്. എസ്.എസ്. മാലൂരില്‍

This website is developed by Sunil Kariyatan,
PRINCIPAL, G.H.S.S. Malur.